Sat. Jan 18th, 2025
uthra-sooraj

കൊച്ചി:

ഉത്ര കൊലക്കേസ് പ്രതി സൂരജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതിയ്ക്കു ജാമ്യം നൽകുന്നത് സാക്ഷികളെ സ്വാധീനിച്ചേക്കും എന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചുകൊണ്ടാണ് ജാമ്യ ഹർജി തള്ളിയത്. എന്നാൽ അഭിഭാഷകനുമായി കൂടിക്കാഴ്ച്ച നടത്തണമെന്ന സൂരജിന്റെ ആവശ്യം കോടതി അംഗീകരിച്ചു.

ഈ മാസം 13 മുതൽ 15 വരെ പ്രതിക്ക് അഭിഭാഷനെ കാണാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താൻ ജയിലധികൃതർക്ക് നിർദേശം നൽകി.  ഭാര്യ ഉത്രയെ സൂരജ്‌ കിടപ്പറയില്‍ പാമ്പിനെക്കൊണ്ട്‌ കൊത്തിച്ചു കൊലപ്പെടുത്തിയെന്നാണ്‌ കേസ്‌.