Wed. Nov 6th, 2024
പാലക്കാട്:

വാളയാര്‍ കേസിലെ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും ഇപ്പോള്‍ എന്തിനാണ് പെണ്‍കുട്ടികളുടെ  അമ്മയുടെ സമരമെന്ന് മനസ്സിലാകുന്നില്ലെന്ന് മന്ത്രി എ.കെ ബാലൻ. ആരെങ്കിലും കുടുംബത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണോ എന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു. കോടതിയുടെ മുന്‍പിലാണ് ഈ പ്രശ്‌നം  ഇപ്പോള്‍ ഉള്ളത്.

കോടതിയുടെ മുന്‍പിലുള്ള പ്രശ്‌നത്തില്‍ ഇപ്പോള്‍ എന്തിനാണ് സമരമെന്ന് എനിക്ക് മനസ്സിലാകുന്നില്ല.  സര്‍ക്കാരിനും മനസ്സിലാകുന്നില്ല. ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചിട്ടുള്ളതാണെങ്കില്‍ ഇപ്പോഴെങ്കിലും അവര്‍ അതില്‍നിന്ന് മാറണമെന്നാണ് എനിക്ക് അഭ്യര്‍ഥിക്കാനുള്ളത്- എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

എന്നാൽ വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി തേടിയാണ് കുട്ടികളുടെ അമ്മ സമരം ആരംഭിച്ചിരിക്കുന്നത്. വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ടിട്ട് ഒരു വര്‍ഷം തികയുന്ന ദിവസമാണ് ‘വിധിദിനം മുതല്‍ ചതിദിനം വരെ’ എന്ന പേരിലുള്ള സമരം തുടങ്ങിയിരിക്കുന്നത്.