തിരുവനന്തപുരം:
ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നവർക്ക് ഹെൽമറ്റ് ഇനി നിർബ്ബന്ധം. ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്യും. കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരമുള്ള ശുപാർശ നവംബർ ഒന്നുമുതൽ നടപ്പിലാക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർ അജിത്കുമാർ ഉത്തരവിട്ടു.
ഹെൽമെറ്റ് ധരിക്കാത്തവരുടെ ലൈസൻസ് മൂന്നുമാസത്തേക്കാണ് റദ്ദാക്കുക. പിൻസീറ്റിൽ ഇരിക്കുന്നയാൾക്കും ഹെൽമെറ്റ് നിർബ്ബന്ധമാണ്. പിൻസീറ്റിൽ യാത്ര ചെയ്യുന്നയാൾ ഹെൽമെറ്റ് ധരിച്ചില്ലെങ്കിലും ഡ്രൈവറുടെ ലൈസൻസ് റദ്ദാകും.