Fri. Nov 22nd, 2024
ന്യൂഡൽഹി:

 
ഭീമ – കൊറെഗാവ് കേസ്സിൽ എ‌എൻ‌ഐ അറസ്റ്റ് ചെയ്ത ഫാദർ സ്റ്റാൻ സ്വാമിയുടെ അറസ്റ്റിനെതിരെ ഐക്യരാഷ്ട്രമനുഷ്യാവകാശ കൌൺസിൽ. പൌരാവകാശപ്രവർത്തകരെ പ്രതികളാക്കുന്നത് ഒഴിവാക്കണമെന്ന് യു എൻ മനുഷ്യാവകാശകൌൺസിൽ കമ്മീഷണർ മിഷേൽ ബാച്ച്‌ലെറ്റ് പറഞ്ഞു. വിദേശസംഭാവന നിയന്ത്രണ ചട്ടത്തിലെ മാറ്റം മഷുഷ്യാവകാശസംഘടനകൾക്ക് എതിരാണെന്നും സംഘടന പ്രതികരിച്ചു.

പൊതുപ്രവർത്തകർക്കും മനുഷ്യാവകാശ സംരക്ഷകർക്കുമെതിരെ വളരെയധികം നടപടികൾ ഉണ്ടായെന്ന് ബാച്ചലെറ്റ് പറഞ്ഞു. പ്രത്യേകിച്ചും ഈ വർഷം ആദ്യം രാജ്യത്തുടനീളം നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബഹുജന പ്രതിഷേധം നടത്തിയതിനു ശേഷം.

ഒക്ടോബർ എട്ടിനാണ് ഝാർഖണ്ഡിലെ റാഞ്ചിയിൽ വെച്ച് ഫാദർ സ്റ്റാൻ സ്വാമി അറസ്റ്റിലായത്. ഒക്ടോബർ 23 വരെ അദ്ദേഹം എൻ‌ഐഎ കസ്റ്റഡിയിലായിരിക്കും.

പുരോഹിതനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഝാർഖണ്ഡിൽ പ്രതിഷേധം തുടരുന്നു.