Wed. Jan 22nd, 2025
സാൻഫ്രാൻസിസ്‌കോ:

 
നോക്കിയയും നാസയും ചേർന്ന് ചന്ദ്രനിൽ സെല്ലുലാർ നെറ്റ്‌വർക്ക് സ്ഥാപിക്കാനൊരുങ്ങുന്നു. അതിനായുള്ള കരാൻ നോക്കിയ കരസ്ഥമാക്കിയിട്ടുണ്ട്. ചന്ദ്രനിൽ 4 ജി നെറ്റ്‌വർക്ക് സ്ഥാപിക്കാനായി നോക്കിയയെ തിരഞ്ഞെടുത്തിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കിയതായി ദ ഗാർഡിയൻ റിപ്പോർട്ടു ചെയ്തു.

14.1 ദശലക്ഷം ഡോളറിന്റെ കരാറാണു നോക്കിയയ്ക്ക് നൽകിയിരിക്കുന്നത്. മനുഷ്യരെ 2024ഓടെ ചന്ദ്രനിലേക്ക് അയയ്ക്കാൻ ലക്ഷ്യം വെച്ചുകൊണ്ടുള്ള നാസയുടെ ആർട്ടെമിസ് എന്ന പരിപാടിയുടെ ഭാഗമായിട്ടാണ് കരാർ.

നോക്കിയയുടെ നെറ്റ്‌വർക്ക് ഉപകരണങ്ങൾ 2022ഓടെ ചന്ദ്രോപരിതലത്തിൽ സ്ഥാപിക്കുമെന്ന് നോക്കിയ പറഞ്ഞു. 4 ജി നെറ്റ്‌വർക്ക് ഭാവിയിൽ അതിവേഗതയിലുള്ള 5 ജി നെറ്റ്‌വർക്ക് ആയി നവീകരിക്കുമെന്നും നോക്കിയ പറഞ്ഞു.