Wed. Dec 18th, 2024
ഇസ്ലാമാബാദ്:

 
ടിക്ടോക്കിന് ഏർപ്പെടുത്തിയിരുന്ന നിരോധനം പാകിസ്താൻ പിൻ‌വലിച്ചു. പ്രാദേശികമായിട്ടുള്ള നിയമങ്ങൾക്കനുസൃതമായി അതിന്റെ ഉള്ളടക്കത്തിൽ മാറ്റം വരുത്താമെന്ന് ടിക്ടോക് അധികൃതർ ഉറപ്പുനൽകിയതിനെത്തുടർന്നാണ് നടപടിയെന്ന് പാകിസ്താൻ ടെലിക്കമ്മ്യൂണിക്കേഷൻ അതോറിറ്റി (പിടിഎ) വ്യക്തമാക്കി.

നിരന്തരമായി അശ്ലീലം പ്രചരിപ്പിക്കുന്ന എല്ലാ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യുമെന്ന് ടിക്ടോക് അധികാരികളിൽ നിന്ന് ഉറപ്പുലഭിച്ചതായും പിടിഎ പറഞ്ഞു.