Sun. Nov 17th, 2024
കൊൽക്കത്ത:

 
നവരാത്രി – ദസറ ആഘോഷങ്ങൾക്കിടയിൽ പശ്ചിമബംഗാളിലെ ദുർഗാപൂജ പന്തലുകളിൽ ആളുകൾക്ക് പ്രവേശനം അനുവദിക്കാൻ പാടില്ലെന്ന് കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. എല്ലാ ദുർഗാപൂജ പന്തലുകളും ‘നോ എൻ‌ട്രി സോൺ’ ആണെന്നാണ് കോടതി വിധിച്ചത്.

ജസ്റ്റിസ്സുമാരായ സഞ്ജീബ് ബാനർജി, അരിജിത്ത് ബാനർജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. ഉത്സവാവസരങ്ങളിൽ കൊറോണവൈറസ് വ്യാപനം തടയാനായി സംസ്ഥാനസർക്കാർ നടപടിയെടുത്തില്ലെന്നും ജസ്റ്റിസ്സുമാർ അഭിപ്രായപ്പെട്ടു.

പൂജാപ്പന്തലുകൾ കണ്ടെയിന്റ്മെന്റ് സോണായി കണക്കാക്കപ്പെടുമെന്നും, ഈ ഉത്തരവുകൾ സംഘാടകർ പാലിക്കുന്നുണ്ടെന്ന് പോലീസ് അധികാരികൾ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു. സംഘാടകർക്കു മാത്രമേ പന്തലിലേക്ക് പ്രവേശനം ഉണ്ടായിരിക്കൂ എന്നും 25 പേരിൽ കൂടുതൽ ആളുകളെ പന്തലിനുള്ളിൽ അനുവദിക്കില്ലെന്നും ഉത്തരവിലുണ്ട്. ആർക്കൊക്കെയാണ് പ്രവേശനം ഉള്ളതെന്ന് മുൻ‌കൂട്ടി അറിയിക്കാനും, ഈ ലിസ്റ്റ് എന്നും പുതുക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.