Fri. May 9th, 2025
തിരുവനന്തപുരം:

 
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ആശുപത്രിയിൽ. ദേഹാസ്വാസ്ഥ്യത്തെത്തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് അദ്ദേഹത്തെ ഇപ്പോൾ.

സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിൽ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എതിർപ്പു പ്രകടിപ്പിച്ചിരുന്നു. കൂടുതല്‍ തെളിവുകള്‍ ഉള്‍പ്പെടുത്തി ഹെെക്കോടതിയില്‍ എതിര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യാനാണ് എന്‍ഫോഴ്സ്മെന്റ് തീരുമാനിച്ചിട്ടുള്ളത്. ഈ മാസം 23ന് കോടതി തീരുമാനം അറിഞ്ഞതിന് ശേഷം ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിശദമായി ചോദ്യം ചെയ്യും.