Wed. Jan 22nd, 2025
തിരുവനന്തപുരം:

 
സ്ത്രീകളെ അധിക്ഷേപിച്ച് യൂട്യൂബിൽ വീഡിയോ ഇറക്കിയ വിജയ് പി നായർക്ക് ജാമ്യം. ചീഫ് ജുഡീഷ്യൽ മജിസ്റ്റ്രേറ്റ് കോടതിയാണ് ഉപാധികളോടെയുള്ള ജാമ്യം അനുവദിച്ചത്. 25,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം. ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കരുതെന്ന് കോടതി നിർദ്ദേശിക്കുകയും ചെയ്തു.

സ്ത്രീകളെ അധിക്ഷേപിക്കുന്ന വീഡിയോ ഇറക്കിയ വിജയ് പി നായരെ ആക്രമിച്ച കേസ്സിൽ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർ ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.