Mon. Dec 23rd, 2024
കോഴിക്കോട്:

 
പ്രശസ്ത നടി പാർവതി തിരുവോത്ത് താരസംഘടനയായ അമ്മയിൽ നിന്ന് രാജിവെച്ചു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.

താരസംഘടന നിര്‍മ്മിക്കുന്ന ട്വന്റി ട്വന്റി മോഡല്‍ സിനിമയില്‍ ഭാവനയുണ്ടാകുമോ എന്ന ചോദ്യത്തിന് മരിച്ച് പോയവരെ തിരിച്ച് കൊണ്ടുവരാനാകില്ല, രാജി വച്ചവരും ഉണ്ടാകില്ലെന്ന് മറുപടി നല്‍കിയ ഇടവേള ബാബുവിനെ പാര്‍വതി തിരുവോത്ത് ഇന്‍സ്റ്റാഗ്രാമില്‍ പരിഹസിച്ചിരുന്നു.

പാർവതിയുടെ ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:-

2018 ൽ എന്റെ സുഹൃത്തുക്കൾ A.M.M.A-യിൽ നിന്ന് പിരിഞ്ഞു പോയപ്പോൾ ഞാൻ സംഘടനയിൽ തന്നെ തുടർന്നത് തകർന്നുകൊണ്ടിരിക്കുന്ന സിസ്റ്റത്തിനകത്തു നിന്ന് കൊണ്ട് അതിനെ നവീകരിക്കാൻ കുറച്ചു പേരെങ്കിലും വേണം എന്നു തോന്നിയതു കൊണ്ടാണ്. പക്ഷെ A.M.M.A ജനറൽസെക്രട്ടറി ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടതിനു ശേഷം, സംഘടനയിൽ എന്തെങ്കിലും ഒരു മാറ്റം ഉണ്ടാകും എന്ന പ്രതീക്ഷ ഞാൻ ഉപേക്ഷിക്കുന്നു.
ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാൾ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകൾ ഒരിക്കലും തിരുത്താനാവില്ല.
ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് Mr ബാബു കരുതുന്നുണ്ടാവും. പക്ഷെ അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണ് ഉള്ളത്. മാധ്യമങ്ങൾ ഈ പരാമർശം ചർച്ച ചെയ്തു തുടങ്ങുന്ന നിമിഷം മുതൽ അയാളെ അനുകൂലിച്ച് മറ്റു പല സംഘടനാ അംഗങ്ങളും വരും. കാരണം സ്ത്രീകളുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്നവും നിങ്ങൾ കൈകാര്യം ചെയ്ത അതേ മോശമായ രീതിയിലാണ് ഇതും സംഭവിക്കുക എന്ന് എനിക്ക് ഉറപ്പുണ്ട്.
ഞാൻ A.M.M.A യിൽ നിന്നും രാജി വയ്ക്കുന്നു. അതോടൊപ്പം ഇടവേള ബാബു രാജി വെയ്ക്കണം എന്ന് ഞാൻ ശക്തമായി ആവശ്യപെടുന്നു. മനസ്സാക്ഷിയുള്ള എത്ര അംഗങ്ങൾ ഈ ആവശ്യം ഉന്നയിച്ച് മുന്നോട്ട് വരും എന്ന് ആകാംക്ഷയോടെ ഞാൻ നോക്കി കാണുന്നു.
പാർവതി തിരുവോത്ത്‌
———————————————————————————————————————————-
In 2018, when my friends resigned from A.M.M.A, I stayed back thinking at least a few should continue to work within a broken system and help repair it. But after watching A.M.M.A General Secretary speak to Reporter TV’s Nikesh Kumar, I have abandoned all hope that anything will ever change within this association. His utterly disgusting and mortifying remark comparing a woman member who had been badly let down by this organisation and consequently left it, to a dead person is beyond correction.
Mr. Babu may believe he just used a metaphor, but it shows his nauseating attitude and I pity him. I am sure that when the media starts discussing this remark, many of his peers will support him. I’m certain about this because of the way they have always dealt with issues pertaining to women.
I would like to resign from A.M.M.A with immediate effect. Moreover, I strongly demand the resignation of Mr.Edavela Babu. I hope other conscientious members will also demand for the same, and I will be keenly watching to see who will come forward. I urge every member to see that it’s a hazy bubble of “welfare” that’s wrapped around a core of corrupt morals.
Parvathy Thiruvothu

https://www.facebook.com/OfficialParvathy/posts/3471422956305556