Sat. Oct 18th, 2025
ന്യൂഡൽഹി:

 
കേന്ദ്രമന്ത്രിയും എല്‍ജെപി നേതാവുമായ രാംവിലാസ് പാസ്വാന്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. ഇന്നു വൈകുന്നേരം ഡൽഹിയിലെ ഒരു ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അദ്ദേഹം ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

അഞ്ച് പതിറ്റാണ്ടിലേറെയായി സജീവ രാഷ്ട്രീയത്തിൽ ഏർപ്പെട്ടിരുന്ന രാം വിലാസ് പാസ്വാൻ ഇന്ത്യയിലെ പ്രശസ്ത ദളിത് നേതാക്കളിൽ ഒരാളായാണ് കണക്കാക്കപ്പെടുന്നത്. ലോക് ജനശക്തി പാർട്ടി പ്രസിഡന്റായ പാസ്വാൻ എട്ടു തവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിലവില്‍ രാജ്യസഭാംഗമാണ്.