Sat. Apr 26th, 2025
തിരുവനന്തപുരം:

 
സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിൽ യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി നായരെ സംഘം ചേർന്ന് മർദ്ദിച്ച കേസ്സിൽ ജാമ്യം തേടിയ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ മുൻ‌കൂർ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തു. ജാമ്യം നൽകുന്നത് നിയമം കയ്യിലെടുക്കുന്നതിന് പ്രതികൾക്ക് പ്രചോദനം ആകുമെന്ന് തിരുവനന്തപുരം ജില്ല കോടതിയിലാണ് പ്രോസിക്യൂഷൻ അറിയിച്ചത്. ഭാഗ്യലക്ഷ്മി സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച വിധി പറയും.

വിജയ് പി നായരെ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരാണ് മർദ്ദിച്ചത്. വിജയ് പി നായരുടെ പരാതിയിലാണ് കേസ്.