Sat. May 17th, 2025
കൊച്ചി:

 
നടൻ ടൊവിനോ തോമസ്സിന് പരിക്ക്. കള എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ പരിക്കേറ്റ ടൊവിനോയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ദിവസം മുമ്പാണ് പരിക്കേറ്റത്. സംഘട്ടനരംഗം ചിത്രീകരിക്കുമ്പോൾ വയറിന് ചവിട്ടേൽക്കുകയായിരുന്നു. ഇന്ന് വയറുവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആന്തരികരക്തസ്രാവം ഉണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.

രോഹിത് വി എസ് ആണ് കള എന്ന ചിത്രം സംവിധാനം ചെയ്യുന്നത്.