Fri. Apr 4th, 2025
ന്യൂഡൽഹി:

 
ജിഎസ്‌ടി നഷ്ടപരിഹാര വിഷയത്തിൽ കേന്ദ്രത്തെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി ചിദംബരം തിങ്കളാഴ്ച വിമർശിച്ചു.

“കേന്ദ്രം വാഗ്ദാനം ചെയ്യുന്ന അർത്ഥശൂന്യമായ രണ്ട് നിബന്ധനകൾ നിരസിക്കുന്നതിൽ സംസ്ഥാനങ്ങൾ ഉറച്ചുനിൽക്കുകയും, കേന്ദ്രം പണം കണ്ടെത്തി, വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം നൽകുകയും ചെയ്യണമെന്ന് നിർബന്ധം പിടിക്കുകയും വേണം,” ചിദംബരം പറഞ്ഞു. ട്വിറ്റർ വഴിയാണ് ചിദംബരം ഈ പ്രസ്താവന നടത്തിയത്.

ഇന്ന് ചേരുന്ന ജിഎസ്‌ടി കൗൺസിൽ യോഗത്തിന്റെ ഫലം കേന്ദ്രസർക്കാർ നിയമവും അതിന്റെ വാഗ്ദാനങ്ങളും പാലിക്കുന്നതിനുള്ള ഒരു പരീക്ഷണമായിരിക്കും എന്നും അദ്ദേഹം പറഞ്ഞു.