Wed. Nov 6th, 2024
ന്യൂഡൽഹി:

 
ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയിൽ തങ്ങളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ നിർബ്ബന്ധിതരായ സംഭവത്തിൽ ദേശീയ മനുഷ്യാവകാശക്കമ്മീഷൻ (എൻ‌എച്ച്‌ആർ‌സി‌) കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് നോട്ടീസ് നൽകിയെന്ന് ദ വയർ റിപ്പോർട്ടു ചെയ്യുന്നു.

ഇന്ത്യയിൽ അവരുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രസർക്കാർ പൂർണ്ണമായും മരവിപ്പിച്ച ശേഷം, ആംനസ്റ്റി ഇന്റർനാഷണൽ ഓർഗനൈസേഷൻ രാജ്യത്ത് ഏർപ്പെട്ടിരിക്കുന്ന എല്ലാ ജോലികളും നിർത്തിവച്ചതായി മാധ്യമ റിപ്പോർട്ടുകൾ പറയുന്നുവെന്ന് എൻ‌എച്ച്‌ആർ‌സി പ്രസ്താവനയിൽ പറഞ്ഞു.

ആംനസ്റ്റി ഇന്റർനാഷണൽ ഉന്നയിച്ച ആരോപണങ്ങൾക്ക് ദേശീയ മനുഷ്യാവകാശക്കമ്മീഷൻ ആഭ്യന്തരമന്ത്രാലയത്തിൽ നിന്ന് പ്രതികരണം ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യയിലെ അവരുടെ ജീവനക്കാരെ പിരിച്ചുവിടാനും അതിന്റെ എല്ലാ പ്രചാരണവും ഗവേഷണ പ്രവർത്തനങ്ങളും നിർത്താനും നിർബന്ധിതരായി എന്ന് നേരത്തെ ഒരു പ്രസ്താവനയിൽ ആംനസ്റ്റി ഇന്റർനാഷണൽ പറഞ്ഞിരുന്നു.