Wed. Jan 22nd, 2025
കോഴിക്കോട്:

 
വിദ്യാർത്ഥികളിൽ നിന്ന് പണം തട്ടിയെടുത്ത പ്രതിയെ സഹായിച്ചു എന്നതിന്റെ പേരിൽ കോൺഗ്രസ് നേതാവിനെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തു. ആര്യാടൻ ഷൌക്കത്തിനെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ കോഴിക്കോട് യൂണിറ്റ് ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. ബുധനാഴ്ച രാവിലെയാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്.

വിദ്യാഭ്യാസ തട്ടിപ്പുകേസിൽ പ്രതിയായ സിബി വയലിലിന്റെ മൊഴിയുടെ അട്സ്ഥാനത്തിലാണ് ഷൌക്കത്തിനെ ചോദ്യം ചെയ്തത്. മേരിമാത എജ്യുക്കേഷണൽ ട്രസ്റ്റ് എന്ന കമ്പനിയുടെ പേരിൽ സിബി വയലിൽ വിദേശരാജ്യങ്ങളിൽ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് വിദ്യാഭ്യാസത്തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു. ഈ കേസ്സിൽ അറസ്റ്റിലായ ഇയാൾ ആര്യാടൻ ഷൌക്കത്തുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.