Fri. Apr 26th, 2024

തിരുവനന്തപുരം:

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം നഗരസഭയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂം സജ്ജമാക്കിയതായി മേയർ കെ.ശ്രീകുമാർ അറിയിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി കൺട്രോൾ റൂമിന് പുറമെ 25 അംഗ റാപ്പിഡ് റെസ്പോൺസ് ടീമിനെയും നഗരസഭ സജ്ജമാക്കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ  പത്തനംതിട്ട ജില്ലകളിൽ വ്യാപകമായി മഴ പെയ്യുകയാണ്. ഈ സാഹചര്യത്തിൽ തെക്കൻ കേരളത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

 

By Arya MR