Wed. Jan 22nd, 2025
ന്യൂഡൽഹി:

രാജ്യത്തെ സർവകലാശാലകളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അവസാനവർഷ പരീക്ഷകൾ റദ്ദാക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം ഓഗസ്റ്റ് പത്തിന് പരിഗണിക്കാനായി സുപ്രിംകോടതി മാറ്റി. ഇടക്കാല ഉത്തരവ് വേണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. പരീക്ഷയ്ക്ക് തയാറെടുക്കേണ്ടതില്ല എന്ന ധാരണ വിദ്യാർത്ഥികൾക്ക് വേണ്ടെന്ന് യുജിസിയും  വ്യക്തമാക്കി. പരീക്ഷ ഇപ്പോൾ നടത്തിയില്ലെങ്കിൽ ആകാശം ഇടിഞ്ഞു വീഴില്ലെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്വി കോടതിയിൽ വാദിച്ചു.