Wed. Jan 22nd, 2025

വയനാട്:

ജില്ലയിലെ ആദ്യ ലാർജ് ക്ലസ്റ്ററായി വാളാട് മാറിയതോടെ തവിഞ്ഞാൽ പഞ്ചായത്ത് ആശങ്കയിൽ. വാളാട് ആദിവാസി കോളനിയില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കൂടുതല്‍ പേര്‍ക്ക് പരിശോധന നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. രോഗം സ്ഥിരീകരിച്ചയാള്‍ക്ക് നിരവധി പേരുമായി സമ്പര്‍ക്കമുണ്ടെന്നാണ് വിവരം.

ഈ സാഹചര്യത്തില്‍ ഇന്നും വാളാട് ആന്‍റിജന്‍ പരിശോധന തുടരും. കൂടുതല്‍ ആളുകള്‍ ഇനിയും രോഗബാധിതരായേക്കാമെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തല്‍. ഇന്നലെ മാത്രം നടത്തിയ ആന്റിജൻ പരിശോധനയിൽ 23 പേർക്കാണ് വാളാട് രോഗം സ്ഥിരീകരിച്ചത്.

By Binsha Das

Digital Journalist at Woke Malayalam