Sun. Dec 22nd, 2024

തിരുവനന്തപുരം:

സംസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥർക്കിടയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു.  കിളിമാനൂർ സ്റ്റേഷനിലെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ  സ്റ്റേഷനിലെ സിഐയും, എസ്ഐയുമടക്കം മുഴുവൻ പോലീസുകാരും നിരീക്ഷണത്തിൽ പോയി.  മറ്റ് പോലീസ് സ്റ്റേഷനുകളിൽ നിന്ന്  പൊലീസുകാരെ എത്തിച്ച് സ്റ്റേഷൻ പ്രവർത്തിപ്പിക്കാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം, ഡെപ്യൂട്ടി സ്പീക്കറുടെ ഗൺമാനും പൊലീസ് ആസ്ഥാനത്തെ ഡ്യൂട്ടി ഓഫീസറായ എസ്ഐക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ 85 പോലീസുകാർക്കാണ് കൊവിഡ്  ബാധിച്ചതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. കൂടുതൽ പേർക്ക് അസുഖം ബാധിക്കാതിരിക്കാനുള്ള  പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്നും പൊലീസുകാരെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കുമെന്നും ഡിജിപി അറിയിച്ചു. 

 

By Binsha Das

Digital Journalist at Woke Malayalam