Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

ഗാല്‍വന്‍ താഴ്വരയിലുണ്ടായ സംഘർഷത്തെ തുടർന്ന് ഇന്ത്യയുമായുളള ചൈനയുടെ സമ്പദ്ഘടനയുടെ ബന്ധത്തെ നിര്‍ബന്ധപൂര്‍വം വിച്ഛേദിക്കുന്നത് ഇരുരാജ്യങ്ങളെയും വ്രണപ്പെടുത്തുമെന്ന് ചൈനയുടെ മുന്നറിയിപ്പ്.  ചൈന ഇന്ത്യയ്ക്ക് ഒരു തന്ത്രപരമായ ഭീഷണിയല്ലെന്നും പരസ്പര സഹകരണത്തോടെയല്ലാതെ ഇരുരാജ്യങ്ങൾക്കും  മുന്നോട്ടുപോകാനാകില്ലെന്നും ഇന്ത്യയിലെ ചൈനിസ് അംബാസഡര്‍ സണ്‍ വെയ്‌ദോങ് പറഞ്ഞു.  നമ്മുടെ സമ്പദ്ഘടനകള്‍ പരസ്പരപൂരിതവും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതും പരസ്പരം ആശ്രയിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

By Binsha Das

Digital Journalist at Woke Malayalam