Wed. Jan 22nd, 2025
യുഎസ്:

കൊവിഡ് പ്രതിരോധ വാക്സിന്‍ ഗവേഷണ വിവരങ്ങള്‍ ചോര്‍ത്താന്‍ ചൈന ശ്രമിച്ചതായി യുഎസ്സിന്‍റെ ആരോപണം. ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റാണ് ഗവേഷണ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചതെന്നാണ് അമേരിക്ക അരോപിക്കുന്നത്. ഇതേതുടര്‍ന്ന് എഫ്ബിഐ വാക്സിന്‍ ഗവേഷണം നടത്തുന്ന യൂണിവേഴ്സിറ്റി ഓഫ് ടെക്സാസുമായി ആശയവിനിമയം നടത്തി. വ്യാപാര-സാങ്കേതിക രഹസ്യങ്ങള്‍ മോഷ്ടിക്കുന്ന ചാരന്മാരുടെ താമസസ്ഥലമാണ് ചൈനയുടെ ഹൂസ്റ്റണിലെ കോണ്‍സുലേറ്റ് എന്ന് യുഎസ് നേരത്തെ ആരോപിച്ചിരുന്നു.

By Binsha Das

Digital Journalist at Woke Malayalam