Wed. Jan 22nd, 2025
ദോഹ:

സ്പാനിഷ് ഇതിഹാസ താരം സാവി ഹെർണാണ്ടസ് കോവിഡ് മുക്തനായി. ഖത്തർ ക്ലബ്ബ് അൽ-സദ്ദിന്റെ മുഖ്യ പരിശീലകൻ കൂടിയായ സാവി തന്നെയാണ് ഈ വിവരം ഇൻസ്റാഗ്രാമിലൂടെ അറിയിച്ചത്.  രോഗ വിവരം അറിഞ്ഞ് സന്ദേശമയച്ചവർക്ക് നന്ദി അറിയിക്കുന്നതായും സാവി കുറിച്ചു.  വീട്ടിൽ തിരിച്ചെത്തിയെന്നും ഇപ്പോൾ കുടുംബത്തോടൊപ്പമാണ് താനെന്നും താരം വ്യക്തമാക്കി.