Mon. Dec 23rd, 2024

തിരുവനന്തപുരം:
കേന്ദ്രസര്‍ക്കാറിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. പുതിയ വിദ്യാഭ്യാസ നയം സംസ്ഥാനങ്ങളുടെ ഇടപെടാനുള്ള അധികാരവും അവകാശവും പരിമിതപ്പെടുത്തുകയും ഇല്ലാതാക്കുകയും ചെയ്യും. ഇത് ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ഫെഡറലിസത്തിന്റെ നിരാസമാണെന്ന് വിദ്യാഭ്യാസമന്ത്രി കുറ്റപ്പെടുത്തി. ഒരു തയ്യാറെടുപ്പുമില്ലാതെ പുതിയ ഘടന അടിച്ചേല്പിക്കുന്നത്  അപലപനീയമാണ്. കൂടാതെ ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത, സ്ഥിതിസമത്വം തുടങ്ങിയ കാര്യങ്ങൾ പാടെ തമസ്കരിക്കുന്ന ഒരു നയമാണ് പുതിയ നയമായി വന്നിരിക്കുന്നതെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. ഇതേവരെ രാജ്യം കൈക്കൊണ്ട വികേന്ദ്രീകൃതമായ നടത്തിപ്പ് കാര്യങ്ങൾ ഫലത്തിൽ അമിത കേന്ദ്രീകരണത്തിന് ഇടയാക്കുന്ന ഈ നയം വിദ്യാഭ്യാസരംഗത്തെ കുതിപ്പിലേക്കല്ല, കിതപ്പിലേക്കാണ് നയിക്കുകയെന്നും രവീന്ദ്രനാഥ് കുറ്റപ്പെടുത്തി.

By Binsha Das

Digital Journalist at Woke Malayalam