Fri. Apr 26th, 2024
കൊച്ചി:

വില്ലൻ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ നടൻ അനിൽ മുരളി അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 51 വയസായിരുന്നു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ടിവി സീരിയലുകളിൽ സജീവമായിരുന്ന താരം 1993 ൽ വിനയൻ സംവിധാനം ചെയ്ത ‘കന്യാകുമാരിയിൽ ഒരു കവിത’ എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. കലാഭവൻ മണി നായകനായ ‘വാൽക്കണ്ണാടി’ എന്ന ചിത്രത്തിലൂടെ കൂടുതൽ ശ്രദ്ധേയനായി. ലയൺ, ബാബാ കല്യാണി, പുത്തൻ‌ പണം, പോക്കിരി രാജാ, റൺ ബേബി റൺ, അയാളും ഞാനും തമ്മിൽ, ഇയ്യോബിന്റെ പുസ്തകം, ജോസഫ്, ഫോറൻസിക് തുടങ്ങിയവയാണ് മറ്റ് പ്രധാന ചിത്രങ്ങൾ.

By Athira Sreekumar

Digital Journalist at Woke Malayalam