Wed. Jan 22nd, 2025

കുവൈത്ത്:

കൊവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയുള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് താല്‍ക്കാലിക പ്രവേശന വിലക്കേര്‍പ്പെടുത്തി കുവൈത്ത്.  ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ്, ഇറാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവർക്കാണ് വിലക്ക്.ഓഗസ്റ്റ് ഒന്നുമുതല്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കൊമേഴ്‌സ്യല്‍ വിമാന സര്‍വ്വീസ് ആരംഭിക്കുമ്പോൾ ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്കൊഴികെ പ്രേവേശനാനുമതി നൽകിയതായി ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ സെന്റര്‍ അറിയിച്ചു.

By Arya MR