ഡൽഹി:
പ്രതിരോധ അഴിമതിക്കേസില്‍ സമത പാര്‍ട്ടി മുന്‍ അദ്ധ്യക്ഷ ജയ ജയ്റ്റ്ലിക്ക് നാല് വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. 2001ലെ കേസിൽ 19 വർഷത്തിന് ശേഷമാണ് ഡല്‍ഹിയിലെ സി.ബി.ഐ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. ഇന്ത്യന്‍ ആര്‍മിക്ക് ഹാന്‍ഡ് ഹെല്‍ഡ് തെര്‍മല്‍ ഇമേജറുകള്‍ വാങ്ങാനുള്ള പദ്ധതിയിൽ ജയ ജയ്റ്റ്ലി രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയിരുന്നു. കൂടാതെ ഗൂഢാലോചനയിലും പങ്കുള്ളതായി സി.ബി.ഐ കോടതിയിൽ അറിയിച്ചു. ജയ ജയ്റ്റ്ലിയുടെ മുൻ സഹപ്രവർത്തകരായ ഗോപാൽ പചേർവാൾ, മേജർ ജനറൽ എസ് പി മുർഗായ് എന്നിവർക്കും നാല് വർഷത്തെ തടവിന് ശിക്ഷിച്ചു.