Tue. Oct 7th, 2025
തിരുവനന്തുപുരം:

സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദിനംപ്രതിയുള്ള വാർത്താസമ്മേളനം നിർത്തി കൊവിഡ് പ്രതിരോധത്തിൽ ശ്രദ്ധ ചെലുത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എല്ലാദിവസവും രാവിലെയും വൈകിട്ടും മെഡിക്കൽ ബുള്ളറ്റിൻ ഇറക്കുന്നതാണ് നല്ലതെന്നിരിക്കെ  മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ചീഫ് സെക്രട്ടറിയും എല്ലാ ദിവസവും വെറുതെ ഒരു മണിക്കൂർ സമയം പാഴാക്കുന്നത് എന്തിനാണെന്നും ഇത് അംഗീകരിക്കാൻ സാധിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.