Fri. Jun 27th, 2025
ഭോപ്പാൽ:

മധ്യപ്രദേശിൽ ജലവിഭവ വകുപ്പ് മന്ത്രി തുളസി സിലാവത്തിനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കം പുലര്‍ത്തിയിട്ടുളള എല്ലാവരും കൊവിഡ് ടെസ്റ്റ് നടത്തണമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ആഴ്ച മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന ആദ്യത്തെ മുഖ്യമന്ത്രി ആയിരുന്നു ചൗഹാൻ.

By Athira Sreekumar

Digital Journalist at Woke Malayalam