Sat. Apr 20th, 2024
ഡൽഹി:

കഴിഞ്ഞ 24 മണിക്കൂറിനിടെ 48,513 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു. 768 പേർ ഇന്നലെ മരണപ്പെടുകയും ചെയ്തു. കഴിഞ്ഞ ഏഴ് ദിവസമായി അൻപതിനായിരത്തിനടുത്താണ് രാജ്യത്തെ പ്രതിദിന വൈറസ് ബാധിതരുടെ കണക്ക്. എന്നാൽ രോഗമുക്തി നിരക്ക് ഇപ്പോഴും 60 ശതമാനത്തിന് മുകളിലാണെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതുവരെ 1,77,43,740 കൊവിഡ് പരിശോധനകളാണ് നടത്തിയിട്ടുള്ളതെന്നും ഐസിഎംആര്‍ അറിയിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ രോഗ ബാധ കുറയുന്നതായാണ് റിപ്പോർട്ട്. നിലവിൽ 34 ശതമാനം കൊവിഡ് കേസുകളും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലാണ്.

By Athira Sreekumar

Digital Journalist at Woke Malayalam