Wed. Jan 22nd, 2025
ഡൽഹി:

ടിക്ക് ടോക്ക് അടക്കമുള്ള 59 ചൈനീസ് ആപ്പുകൾ നിരോധിച്ചതിന് പിന്നാലെ ഗെയിമിംഗ് ആപ്പായ പബ്‌ജി അടക്കം മറ്റ് 275 ആപ്പുകൾ കൂടി നിരോധിക്കാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഡേറ്റാ ചോർച്ചയും ദേശീയ സുരക്ഷയും മുൻനിർത്തിയാണ് വീണ്ടുമൊരു ഡിജിറ്റൽ സ്‌ട്രൈക്കിന് കേന്ദ്രം മുതിരുന്നതെന്നാണ് റിപ്പോർട്ട്. പബ്‌ജി, അലി എക്സ്പ്രസ്സ്, ലുഡോ വേൾഡ് എന്നിവ നിരോധിക്കുന്നവയിൽ ഉൾപ്പെടും.

By Athira Sreekumar

Digital Journalist at Woke Malayalam