Thu. Apr 18th, 2024
ബെയ്‌ജിങ്‌:

ചൈനയിൽ തിങ്കളാഴ്ച 61 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 57 എണ്ണവും പ്രാദേശിക സമ്പര്‍ക്കത്തിലൂടെയാണ്. പുറത്തുനിന്ന് എത്തിയ നാല് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏപ്രില്‍ മാസത്തിന് ശേഷം രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. പുതുതായി രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ തുറമുഖ നഗരമായ ഡാലിയാനിൽ കൊവിഡ് പരിശോധന വർധിപ്പിച്ചു. ഡാലിയാനിലും ഉറുംഖിയിലും പ്രാദേശിക തലത്തിൽ ലോക്ക്ഡൗണും പ്രഖ്യാപിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam