Mon. Dec 23rd, 2024
തിരുവനന്തുപുരം:

അര്‍ദ്ധ അതിവേഗ റെയില്‍വേ പദ്ധതിയുടെ  ഭൂമി ഏറ്റെടുക്കലിന് സ്വകാര്യ ഏജന്‍സിയെ നിയോഗിക്കാനുള്ള നീക്കം അഴിമതിക്കു വഴിവക്കുമെന്ന്  ഭരണാനുകൂല സംഘടനായ ജോയിന്‍റ് കൗണ്‍സില്‍. എന്നാൽ ആക്ഷേപങ്ങല്‍ക്ക് അടിസ്ഥാനമില്ലെന്ന് കെ റെയില്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് നിന്നും കാസര്‍കോട്ടേക്ക് നാലു മണിക്കൂറില്‍ എത്താനുള്ള സ്വപ്ന പദ്ധതിയാണ് കെ റെയില്‍. കളക്ടറും തഹസില്‍ദാരും ഉള്‍പ്പെട്ട സര്‍ക്കാര്‍ സംവിധാനം തന്നെയായിരിക്കും ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുകയെന്ന് കേരള റെയില്‍ ഡെവലപ്മെന്‍റ്  കോര്‍പറേഷന്‍ വ്യക്തമാക്കി.