Mon. Dec 23rd, 2024
ജയ്പൂര്‍ :

ഗവർണർ കല്‍രാജ് മിശ്രയുടെ മോശമായ പെരുമാറ്റത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സംസാരിച്ചിട്ടുണ്ടെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശേക് ഗെഹ്ലോട്ട്.നിയമസഭാ സമ്മേളനം നടത്തുന്ന കാര്യം സംബന്ധിച്ച് അദ്ദേഹം വീണ്ടും തങ്ങൾക്ക് ആറ് പേജുള്ള പ്രേമലേഖനമാണ് അയച്ചതെന്നും ഗെഹ്‌ലോട്ട് പരിഹസിച്ചു. രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഗെഹ്‌ലോട്ട് ഗവർണറുടെ നടപടിയെ പരിഹസിച്ചത്.  നിയമസഭ വിളിക്കണമെങ്കില്‍ 21 ദിവസം മുന്‍പുള്ള നോട്ടീസ് വേണമെന്നാണ് ഗവര്‍ണര്‍ അറിയിച്ചിരുന്നത്. ഈ കൊവിഡ് പശ്ചാത്തലത്തിൽ എല്ലാവരെയും വിളിച്ച് ചേർത്ത് നിയസഭ കൂടാൻ കഴിയില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.

By Binsha Das

Digital Journalist at Woke Malayalam