Sat. Apr 26th, 2025

ജയ്പൂര്‍:

രാജസ്ഥാനില്‍ ഗവര്‍ണര്‍ നിയമസഭ വിളിച്ചുചേര്‍ത്തില്ലെങ്കില്‍ രാഷ്ട്രപതിയെ കാണുമെന്നും വേണ്ടിവന്നാല്‍ പ്രധാനമന്ത്രിയുടെ വീടിനുമുന്നില്‍ പ്രതിഷേധിക്കുമെന്നും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു. നിയമസഭ വിളിച്ചില്ലെങ്കില്‍ രാജ്ഭവന്‍ ജനം വളയുമെന്ന് അദ്ദേഹം വെള്ളിയാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. നിയമസഭ തിങ്കളാഴ്ച വിളിച്ചുചേര്‍ക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഭരണഘടന അനുശാസിക്കുന്നപ്രകാരംമാത്രമേ സഭ വിളിച്ചുചേര്‍ക്കൂവെന്നാണ് ഗവര്‍ണര്‍ കല്‍രാജ് മിശ്ര അറിയിച്ചിരുന്നത്.

By Binsha Das

Digital Journalist at Woke Malayalam