Thu. Dec 19th, 2024

പരുന്തുംപാറ:

ഇടുക്കി പരുന്തുംപാറയിലെ ഭൂമിതട്ടിപ്പില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉത്തരവ്. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഉത്തരവിട്ടത്. സിനിമാ മേഖലയില്‍ ലൊക്കേഷന്‍ മാനേജരായി പ്രവര്‍ത്തിക്കുന്ന എന്‍ അഷ്‌റഫിന് ക്രമക്കേടിലൂടെ അനുവദിച്ച ഭൂമിയുടെ പട്ടയം റദ്ദാക്കാനും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിട്ടു. വിജിലന്‍സ് അന്വേഷണ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.

By Binsha Das

Digital Journalist at Woke Malayalam