കണ്ണൂര്‍:
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സ അത്യാഹിത രോഗികൾക്ക് മാത്രമായി ചുരുക്കി. വിവിധ ചികിത്സ വിഭാഗത്തിലെ ഒപികളുടെ പ്രവർത്തനം ഭാഗികമാക്കി. അനസ്തീഷ്യോളജിസ്റ്റുകൾ മുഴുവൻ ക്വാറൻ്റീനിലായതോടെ ശസ്ത്രക്രിയകളും മുടങ്ങിയ സാഹചര്യമാണ് മെഡിക്കല്‍ കേളേജിലുള്ളത്.
ഡോക്ടമാർ, നഴ്സുമാർ, ശുചീകരണ തൊഴിലാളികൾ ഉള്‍പ്പെടെ 22 ആരോഗ്യ പ്രവർത്തകർക്കാണ് പരിയാരത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കപ്പട്ടികയിലുള്ള നൂറോളം ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിലാണ്. രോഗം സ്ഥിരീകരിച്ച ആരുടെയും രോഗ ഉറവിടം വ്യക്തമാകാത്തതാണ് ആരോഗ്യവകുപ്പിന് വെല്ലുവിളിയാകുന്നത്.