Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

കാര്‍ഗില്‍ യുദ്ധത്തിന്‍റെ വീരസ്മരണയില്‍ രാജ്യം. മൂന്ന് മാസം നീണ്ട ചരിത്ര പോരാട്ടത്തില്‍ പാകിസ്താനെതിരെ ഐതിഹാസിക യുദ്ധ വിജയത്തിന് ഇന്ന് 21 വയസ്സ്തികയുകയാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത്തവണ വിപുലമായ ആഘോഷപരിപാടികളൊന്നും തന്നെ ഇല്ല. ദേശീയ യുദ്ധ സ്മാരകത്തില്‍  നടന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ധീരജവാന്‍മാര്‍ക്ക് പുഷ്പാര്‍ച്ചന നടത്തി ആദരമര്‍പ്പിച്ചു.

അതേസമയം, സൈനികരുടെ ധീരതയും അർപ്പണ ബോധവും വരും തലമുറകളെയും പ്രചോദിപ്പിക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കാര്‍ഗിൽ വിജയദിന സന്ദേശത്തിൽ പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരത്തിനായി 527 ജവാന്‍മാരായിരുന്നു രക്ഷതസാക്ഷികളായത്. 

By Binsha Das

Digital Journalist at Woke Malayalam