Mon. Dec 23rd, 2024
ഡൽഹി:

കേരളത്തിലെ മെഡിക്കല്‍ കോളേജുകളിലെ ഫീസ് പുനഃനിര്‍ണ്ണയിക്കാനുള്ള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സർക്കാർ സുപ്രീംകോടതിയിലേക്ക്. 2016-17, 2017-18, 2018-19 അധ്യയന വര്‍ഷങ്ങളിലേക്ക് നിശ്ചയിച്ചിരുന്ന ഫീസ് പുനഃനിര്‍ണ്ണയിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. എന്നാൽ ഈ ഉത്തരവ് വിദ്യാര്‍ത്ഥികളുടെ പഠനത്തെ ബാധിക്കുക്കമെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്‍ഡിങ്‌ കൗണ്‍സല്‍ ജി പ്രകാശ് ഫയല്‍ ചെയ്ത ഹര്‍ജി ഓഗസ്റ്റ് പകുതിക്ക് മുൻപ് സുപ്രീംകോടതി പരിഗണിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

By Athira Sreekumar

Digital Journalist at Woke Malayalam