Thu. Jan 23rd, 2025
ലഖ്‌നൗ:

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന ഉത്തർപ്രദേശിലെ പ്രതിരോധ പ്രവർത്തങ്ങളെയും സംസ്ഥാന സർക്കാരിന്റെ നീക്കങ്ങളെയും വിമർശിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ സർക്കാർ പ്രതിപക്ഷത്തെ അനുവദിക്കുന്നില്ലെന്നും മഹാമാരിയുടെ കാലത്ത് രാഷ്ട്രീയത്തിന് അതീതമായി  സർക്കാർ പ്രവർത്തിക്കണമെന്നും ചൂണ്ടിക്കാട്ടി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന് പ്രിയങ്ക കത്തയച്ചു. ഉത്തർപ്രദേശിൽ ഇതിനോടകം 21,000ത്തിലധികം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 1289 പേർ കൊവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്തു.

By Athira Sreekumar

Digital Journalist at Woke Malayalam