Mon. Dec 23rd, 2024
കോഴിക്കോട്:

ബിജെപി നേതാവ് പത്മരാജനെതിരായ പാലത്തായി പീഡനകേസിൽ തുടരന്വേഷണം ആരംഭിച്ചു. വനിത ഐപിഎസ് ഉദ്യോഗസ്ഥയായ നാര്‍കോട്ടിക്സെല്‍ എഎസ്പി രേഷ്മ രമേഷ് ഉൾപ്പെടുന്ന അന്വേഷണ സംഘം ഇന്നലെ ആക്ഷന്‍കമ്മിറ്റി ഭാരവാഹികളെയും പെൺകുട്ടിയുടെ ബന്ധുക്കളെയും കണ്ടു. തുടരന്വേഷണം ആവശ്യപ്പെട്ടുള്ള നൽകിയ ഹർജിയിൽ വനിത ഐപിഎസ് ഉദ്യോഗസ്ഥയെ നിയോഗിച്ച്‌ പെണ്‍കുട്ടിയുടെ മൊഴിയെടുക്കണമെന്ന് പ്രോസിക്യൂഷന്‍ തലശേരി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് കൂടാതെ പോക്‌സോ ആക്ട് ഒഴിവാക്കിയതോടെ ജാമ്യം ലഭിച്ച പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ ഹൈക്കോടതിയില്‍ ഹർജി നൽകിയിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam