Mon. Dec 23rd, 2024

ഡൽഹി:

നാട്ടിലേക്ക് മടങ്ങാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായം അഭ്യർത്ഥിച്ച് ഉസ്ബക്കിസ്ഥാനില്‍ കുടുങ്ങിയ മലയാളികൾ.  കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി ജോലിയും ശമ്പളവുമില്ലാതെ ക്യാമ്പിൽ തങ്ങുകയാണ്  ഗുസാര്‍ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഇവർ. പലപ്പോഴും ഭക്ഷണം പോലും ലഭിക്കാറില്ലെന്നും ഇവർ വ്യക്തമാക്കി.  

സ്വന്തമായി പണം മുടക്കി നാട്ടിലേക്ക് മടങ്ങാൻ തയ്യാറാണെങ്കിലും താഷ്ക്കന്‍റിലെ ഇന്ത്യന്‍ എംബസിയോ ജോലി ചെയ്യുന്ന കമ്പനിയോ ഇതിനുളള സഹായം പോലും ഒരുക്കുന്നില്ലെന്നാണ് പരാതി.  കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിനും സംസ്ഥാന മുഖ്യമന്ത്രിക്കും നിവേദനം അയച്ച് കാത്തിരിക്കുകയാണ് മലയാളികളും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെയുള്ള ആയിരത്തോളം ഇന്ത്യക്കാർ.

 

By Arya MR