Mon. Dec 23rd, 2024

തിരുവനന്തപുരം:

സര്‍ക്കാരിന്‍റെ ഓണക്കിറ്റ് വിതരണം ബഹിഷ്കരിക്കുമെന്ന ഭീഷണിയുമായി റേഷന്‍ വ്യാപാരികള്‍.  വിഷുവിന് നൽകിയ കിറ്റിന്‍റെ കമ്മീഷൻ സർക്കാർ നൽകാത്തതിൽ പ്രതിഷേധിച്ചാണ് നടപടി.  ഇ പോസ് മെഷീനുകളുടെ സെർവർ തകരാർ പരിഹരിച്ചില്ലെങ്കിൽ വീണ്ടും സമരത്തിലേക്ക് നീങ്ങുമെന്ന് വ്യാപാരികൾ പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ 88 ലക്ഷം കാർഡുടമകൾക്ക്  11 ഇനങ്ങളുള്ള ഓണക്കിറ്റ് വിതരണം ചെയ്യുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്.

 

By Arya MR