Mon. Dec 23rd, 2024

തിരുവനന്തപുരം:

സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് 19 ബാധിച്ചു മരിച്ചു. ചെങ്ങന്നൂരില്‍ ഇന്നലെ മരിച്ച തെങ്കാശി സ്വദേശി ബിനൂരിയുടെ കൊവിഡ് പരിശോധന ഫലമാണ് പോസിറ്റീവായത്. 55 വയസ്സായിരുന്നു.  ചെങ്ങന്നൂരില്‍ കുടനിര്‍മാണത്തൊഴില്‍ ചെയ്തിരുന്നയാളാണ് ബിനൂരി.

ഇന്നലെയാണ് ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആലപ്പുഴ ഭണ്ഡാനം മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതുവരെയും കൊവിഡ് ബാധിതനാണ് എന്ന കാര്യത്തില്‍ വ്യക്തതയില്ലായിരുന്നു. അതുകൊണ്ട് ബിനൂരിയുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നത് ആരോഗ്യവകുപ്പിന് വെല്ലുവിളിയാകും എന്നാണ് വിലയിരുത്തല്‍. ഇതോടെ സംസ്ഥാനത്ത് ഇന്ന്  റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് മരണം നാലായി.

 

By Binsha Das

Digital Journalist at Woke Malayalam