കാസർഗോഡ്:
ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കാഞ്ഞങ്ങാട് എക്സൈസ് റേഞ്ച് ഓഫീസ്, സർക്കിൾ ഓഫീസ്, എക്സൈസ് ഇൻറലിജൻസ് ബ്യൂറോ ഓഫീസ് എന്നിവ അടച്ചു. ഇതോടെ ഇരുപത്തിയാറ് ജീവനക്കാർ ക്വാറന്റീനിലായി. കൊവിഡ് സ്ഥിരീകരിച്ച എക്സൈസ് ഉദ്യോഗസ്ഥൻ ബീവറേജിൽ പരിശോധനക്ക് എത്തിയിരുന്നതിനാൽ വെള്ളരിക്കുണ്ട് ബീവറേജുമ അടച്ചു. ഇതുകൂടത്തെ വോർക്കാടി പഞ്ചായത്ത് പ്രസിഡൻ്റിനും ഡ്രൈവർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജനപ്രതിനിധികളോട് ഉൾപ്പടെ ക്വാറൻ്റീനിൽ പോകാൻ നിർദ്ദേശിച്ചു.