Sun. Feb 2nd, 2025

അബുദാബി:

ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 19ന് യുഎഇയില്‍ തുടങ്ങുമെന്ന് റിപ്പോർട്ട്. ഫൈനല്‍ നവംബര്‍ എട്ടിനായിരിക്കും നടക്കുകയെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.  അടുത്ത ആഴ്ച ചേരുന്ന ഐപിഎല്‍ ഗവേര്‍ണിംഗ് കൗണ്‍സില്‍ യോഗത്തിൽ മത്സരക്രമവും തീയതികളും സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകും. 51 ദിവസത്തെ ടൂര്‍ണമെന്റില്‍ 60 മത്സരങ്ങളാകും ഉണ്ടാകുക. 

By Arya MR