Mon. Dec 23rd, 2024

തിരുവനന്തപുരം:

പ്രതിപക്ഷവുമായി ആലോചിച്ചാണ് നിയമസഭാസമ്മേളനം മാറ്റിവെച്ചതെന്ന് മന്ത്രി എകെ ബാലന്‍. 60 ന് മുകളിൽ പ്രായമുള്ള 72 പേരാണ് കേരള നിയമസഭയിൽ ഉള്ളത്. ഒരാളിൽ നിന്ന് നിരവധി പേരിലേക്ക് രോഗം പടരും. ഇത് കണക്കിലെടുത്ത് പ്രതിപക്ഷത്തോട് കൂടി ആലോചിച്ചെടുത്ത തീരുമാനത്തെ  രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിച്ചത് ശരിയായില്ലെന്നും എകെ ബാലൻ പറഞ്ഞു.

അതേസമയം, സ്വര്‍ണക്കടത്ത് കേസിൽ സെക്രട്ടറിയേറ്റിലേക്ക് എന്നല്ല മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് അന്വേഷണം എത്തിയാലും  ഒന്നും പേടിക്കാനില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം എന്ന ഓലപ്പാമ്പ് കാട്ടി മുഖ്യമന്ത്രിയെ ഭയപ്പെടുത്താൻ ശ്രമിക്കരുത്. മടിയിൽ കനമില്ലാത്തത് കൊണ്ട് പേടിയില്ല. ഉമ്മൻചാണ്ടിയുടെ കാലത്തെ സിസിടിവി അല്ല ഇപ്പോൾ സെക്രട്ടേറിയറ്റിൽ ഉള്ളത്. സിസിടിവിയിൽ എല്ലാം കൃത്യമായി ഉണ്ടെന്നും മന്ത്രി എകെ ബാലൻ പറഞ്ഞു.

 

By Binsha Das

Digital Journalist at Woke Malayalam