Thu. Oct 9th, 2025

തിരുവനന്തപുരം:

രോഗലക്ഷണങ്ങളില്ലാത്തവരെ വീടുകളില്‍ തന്നെ ചികിത്സിക്കണമെന്ന് വിദഗ്ധ സമിതിയുടെ നിര്‍ദേശം. കൊവിഡ് സ്ഥിരീകരിച്ചശേഷം മറ്റ് പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ പത്താം ദിവസം പരിശോധകള്‍ നടത്താതെ തന്നെ ഡിസ്ചാര്‍ജ് ചെയ്യണമെന്നും വിദഗ്ധ സമിതി സര്‍ക്കാരിന് ശുപാര്‍ശ ചെയ്തു. മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ചികിത്സ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കായി മാറ്റണമെന്നും ശുപാര്‍ശയുണ്ട്. നിലവിലെ  അവസ്ഥ പരിഗണിക്കുമ്പോള്‍ രോഗ ബാധിതരുടെ എണ്ണം ഇനിയും വലിയതോതില്‍ കൂടുമെന്നും മുന്നറിയിപ്പുണ്ട്.

By Binsha Das

Digital Journalist at Woke Malayalam