Mon. Dec 23rd, 2024
മുംബൈ:

കഴിഞ്ഞ ദിവസങ്ങളിലെ കനത്ത നഷ്ടത്തിന് ശേഷം ഓഹരി വിപണി വീണ്ടും നേട്ടത്തോടെ തുടങ്ങി. സെന്‍സെക്‌സ് 65 പോയന്റ് നേട്ടത്തില്‍ 37,937ലും നിഫ്റ്റി 34 പോയന്റ് നേട്ടത്തില്‍ 11,167ലുമാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇയിലെ 1026 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 500 ഓഹരികള്‍ നഷ്ടത്തിലുമാണ്. എന്നാൽ 65 ഓഹരികള്‍ മാറ്റമില്ലാതെ തുടരുന്നു. അതേസമയം ബയോകോണ്‍, ഡിഷ് ടി.വി, എച്ച്ഡിഎഫ്‌സി തുടങ്ങി 49 കമ്പനികൾ ജൂണ്‍ പാദത്തിലെ പ്രവര്‍ത്തനഫലം വ്യാഴാഴ്ച പുറത്തുവിടും.

By Athira Sreekumar

Digital Journalist at Woke Malayalam