Mon. Dec 23rd, 2024

തിരുവനന്തപുരം:

സമൂഹ വ്യാപനത്തിന്റെ എല്ലാ ലക്ഷണങ്ങളും കേരളത്തിലുണ്ടെന്നും എന്നിരുന്നാലും സമ്പൂർണ്ണ ലോക്ക്ഡൗൺ അല്ല പ്രാദേശിക ലോക്ക്ഡൗണാണ് ഈ ഘട്ടത്തിൽ സംസ്ഥാനത്ത് ഫലപ്രദമാവുകയെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹം വര്‍ഗീസ്.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിൽ ഉറവിടം മനസ്സിലാവാത്ത രോഗികളുടെ എണ്ണം വർധിക്കുന്നതും ലക്ഷണങ്ങളില്ലാത്ത കൊവിഡ് പോസിറ്റീവ് കേസുകള്‍ ഉണ്ടാവുന്നതും കണക്കിലെടുത്താണ് ഐഎംഎ സമൂഹ വ്യാപനം നടന്നിട്ടുണ്ടെന്ന് ആവർത്തിച്ച് പറയുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ, ചെല്ലാനം, പൂന്തുറ പ്രദേശങ്ങളിൽ സമൂഹ വ്യാപനം നടന്നുവെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടും കേന്ദ്രം അതിന് തയാറായിട്ടില്ല.

നമുക്ക് മുന്നിലുള്ള ഏത് വ്യക്തിയും വൈറസ് വാഹകരാകാമെന്നതിനാൽ രോഗം പകരാതിരിക്കാൻ കർശനമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ടെന്നും ഡോ. എബ്രഹം വര്‍ഗീസ് ഓർമ്മപ്പെടുത്തി.

By Arya MR